covid-in-india

ന്യൂഡൽഹി: രാജ്യത്തെ ആശങ്കയിലാക്കി രണ്ടാം ദിവസവും കൊവിഡ് രോഗികളുടെ എണ്ണം 60,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 61,537 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികൾ 21 ലക്ഷത്തിന് അടുത്തെത്തി. ഇതുവരെ 20,88,612 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 6,19,088 ആളുകൾ നിലവിൽ ചികിത്സയിലാണ്. 14,27,006 പേർ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്നലെ മാത്രം 933 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 42,518 ആയി.

ആഗസ്റ്റ് ഏഴ് വരെ രാജ്യത്ത് 2,33,87,171 സാമ്പിളുകൾ പരിശോധിച്ചതായി ഐ.സി.എം.ആർ അറിയിച്ചു. ഇന്നലെ മാത്രം 5,98,778 സാമ്പിളുകൾ പരിശോധിച്ചു.

മഹാരാഷ്ട്രയിൽ 10,483 പുതിയ രോഗികൾ. ആകെ രോഗികൾ 4.90 ലക്ഷം.

300 പേർ കൂടി മരിച്ചതോടെ ആകെ മരണം 17,092.

കർണാടകയിൽ 24 മണിക്കൂറിൽ 6,670 രോഗികൾ. 101മരണം. ആകെ രോഗികൾ 1.64 ലക്ഷം. മരണം 2,998.

തമിഴ്‌നാട്ടിൽ 5,880 പേർക്ക് കൂടി രോഗം. 119 മരണം. ആകെ മരണം 4,690. ആകെ രോഗികൾ 2.85 ലക്ഷം.

നോയിഡയിലെ കൊവിഡ് രോ​ഗികൾക്കായി 400 കിടക്കകളുള്ള സർക്കാർ ആശുപത്രി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ഉദ്​ഘാടനം ചെയ്‌തു.