covid

ന്യൂഡൽഹി: കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ അമേരിക്കയെയും ബ്രസീലിനെയും മറികടന്ന് നാലാം ദിവസവും ആഗോളതലത്തിൽഒന്നാം സ്ഥാനം നിലനിറുത്തി ഇന്ത്യ.

കഴിഞ്ഞ 7 ദിവസവും പ്രതിദിനം 50,000 രോഗികളാണ് രാജ്യത്തുണ്ടാകുന്നത്. നിലവിൽ 47.28 ലക്ഷം രോഗികളാണ് അമേരിക്കയിൽ. ബ്രസീലിൽ 28.01 ലക്ഷം രോഗികളും.

 തെലങ്കാനയിൽ ഇന്നലെ 2,256 രോഗികൾ 14 മരണം. ആകെ രോഗികൾ 77,513. ആകെ മരണം 615.

ഒഡിഷയിൽ 1,643 രോഗികൾ കൂടി. 12 പേർ കൂടി മരിച്ചതോടെ ആകെ മരണം 259. ആകെ രോഗികൾ 44,193

 മഹാരാഷ്ട്ര പൊലീസിൽ 187 പേർക്ക് കൂടി രോഗം. രണ്ട് പേർ മരിച്ചു. ഇതുവരെ 8,604 പൊലീസുകാർ രോഗബാധിതരായി. 114 പേർ മരിച്ചു.

 രാജസ്ഥാനിൽ 499 പുതിയ രോഗികൾ. ആകെ 50,656 രോഗികൾ.