ന്യൂഡൽഹി: പപ്പടം കഴിച്ചാൽ കൊവിഡിനെ ചെറുക്കാമെന്ന വിവാദ പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാളിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു.
'ഭാഭിജി കി പപ്പഡ്' എന്ന ബ്രാൻഡ് പപ്പടം കൊവിഡിനെയും മറ്റും ചെറുക്കാനുള്ള പ്രതിരോധ ശേഷി നൽകുമെന്നായിരുന്നു മന്ത്രിയുടെ അവകാശ വാദം. ആത്മനിർഭർ ഭാരതിന്റെ ഭാഗമായി നിർമിച്ച ഈ പപ്പടം കൊറോണ വൈറസിനെതിരായ ആന്റിബോഡി ശരീരത്തിൽ ഉത്പാദിപ്പിക്കുമെന്ന അവകാശവാദവുമായി മന്ത്രി വീഡിയോയും പുറത്തിറക്കിയിരുന്നു.