ന്യൂഡൽഹി: മുഖ്യമന്ത്രി യെദിയൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച് ഒരാഴ്ച പിന്നിടവെ കർണാടകയിൽ ആരോഗ്യമന്ത്രിക്കും കൊവിഡ്. മന്ത്രി ബി.ശ്രീരാമലുവിനെ ബംഗളൂരുവിലെ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ് കാലത്ത് ജനങ്ങൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ 30 ജില്ലകളിലും സന്ദർശനം നടത്തിയതായും ഈ സാഹചര്യത്തിലാണ് രോഗം ബാധിച്ചതെന്നും മന്ത്രി പറഞ്ഞു. കർണാടക സഹകരണമന്ത്രി എസ്.ടി സോമശേഖർ, കൃഷിമന്ത്രി ബി.സി പാട്ടീൽ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ തുടങ്ങിയവർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.