ന്യൂഡൽഹി: മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചുലക്ഷം കടന്നു. തമിഴ്‌നാട്ടിൽ കൊവിഡ് രോഗികളുടെ എണ്ണം 3 ലക്ഷത്തിലേക്കും മരണം അയ്യായിരത്തിലേക്കും അടുത്തു. ഇന്നലെ സംസ്ഥാനത്ത് 5994 പുതിയ രോഗികളും 119 മരണവും റിപ്പോർട്ട് ചെയ്തു. ആകെ രോഗബാധിതർ 2,96,901 ആയി. മരണം 4927.
ഡൽഹിയിൽ കൊവിഡ് ബാധിതരുടെ എണ്ണം 1.45 ലക്ഷം കടന്നു. ഇന്നലെ 1300 പുതിയ രോഗികളും 13 മരണവും റിപ്പോർട്ട് ചെയ്തു. ഡൽഹിയിലെ കൊവിഡ് സ്ഥിതി നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.
ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുക്കേണ്ട കോൺസ്റ്റബിൾ മുതൽ ഡെപ്യൂട്ടി കമ്മിഷണർമാർ വരെയുള്ള ഡൽഹിയിലെ 350 പൊലീസുകാരെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ക്വാറന്റീനിലാക്കി. ഡൽഹിയിൽ ഇതുവരെ 2500 പൊലീസുകാർക്ക് രോഗം ബാധിക്കുകയും 14 പേർ മരിക്കുകയും ചെയ്തു.
ഡൽഹി കൊവിഡ് മോഡൽ അവകാശവാദത്തെ കളിയാക്കി പഞ്ചാബിലെ ആരോഗ്യ മന്ത്രി ബൽബിർ സിംഗ് സിദ്ധു. സ്വന്തം പരാജയത്തിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ആംആദ്മി പാർട്ടിയുടെ ശ്രമം മാത്രമാണ് ഡൽഹി മോഡൽ അവകാശവാദത്തിന് പിന്നിലെന്ന് കോൺഗ്രസ് നേതാവായ മന്ത്രി കുറ്റപ്പെടുത്തി
ഉത്തർപ്രദേശിൽ 4571 പുതിയ രോഗികളും 41 മരണവും
ബീഹാറിൽ 3934 തെലങ്കാനയിൽ 1982,ഒഡിഷയിൽ 1734 പുതിയ രോഗികൾ
ഗുജറാത്തിൽ 1078 പേർക്ക് കൂടി രോഗബാധ. 25 മരണം
പഞ്ചാബിൽ 987 പുതിയ കേസുകൾ. പഞ്ചാബ് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ജെ.എം. ബാലമുരുകന് കൊവിഡ്.