budha

ന്യൂഡൽഹി: ശ്രീബുദ്ധൻ ജനിച്ചത് നേപ്പാളിലെ ലുംബിനിയിലാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ശനിയാഴ്‌ച നടന്ന ഒരു വെബിനാറിനിടെ ഇന്ത്യയിലെ ബുദ്ധ മത സംസ്‌കാരത്തെ സംബന്ധിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നടത്തിയ പ്രസ്‌താവന നേപ്പാൾ മാദ്ധ്യമങ്ങൾ വളച്ചൊടിച്ച സാഹചര്യത്തിലാണ് വിശദീകരണം. ശ്രീ ബുദ്ധൻ ജനിച്ചത് ഇന്ത്യയിലാണെന്ന് മന്ത്രി പറഞ്ഞതായാണ് നേപ്പാളിൽ വാർത്ത വന്നത്. തുടർന്ന് നേപ്പാൾ വിദേശകാര്യ മന്ത്രാലയവും അതേറ്റു പിടിച്ചു.

ശ്രീ ബുദ്ധൻ ജനിച്ചത് നേപ്പാളിലെ ലുംബിനിയിലാണെന്ന കാര്യത്തിൽ സംശയമില്ലെന്നും ഇന്ത്യ ബുദ്ധ സംസ്‌കാരം പങ്കിടുന്നുവെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്‌തവ വ്യക്തമാക്കി.