ന്യൂഡൽഹി: മുൻരാഷ്ട്രപതി പ്രണബ് മുഖർജിക്ക് കൊവിഡ്. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. മറ്റൊരു പരിശോധനയ്ക്ക് ആശുപത്രിയിൽ പോയപ്പോഴാണ് 84കാരനായ പ്രണബിന് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ച താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകാനും കൊവിഡ് ടെസ്റ്റ് നടത്താനും അദ്ദേഹം അഭ്യർത്ഥിച്ചു. പ്രണബ് മുഖർജി എത്രയുംവേഗം രോഗമുക്തനാകട്ടെയെന്ന്
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാൾ, കേന്ദ്രമന്ത്രി പീയുഷ് ഗോയൽ തുടങ്ങിയവർ ആശംസിച്ചു.