ന്യൂഡൽഹി: ഡോക്ടർമാരുടെ ക്വാറന്റൈൻ കാലയളവ് ഡ്യൂട്ടിയായി കണക്കാക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. ക്വാറന്റൈൻകാലം അവധിയായി കണക്കാക്കി ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനെപ്പറ്റി കോടതി വിശദീകരണം തേടിയ പശ്ചാത്തലത്തിലാണ് സർക്കാർ ഉത്തരവിറക്കിയത്.
കൊവിഡ് കാലത്ത് ആരോഗ്യപ്രവർത്തകർ നേരിടുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച ഹർജികളിൽ വാദം കേൾക്കുകയായിരുന്നു കോടതി.