ന്യൂഡൽഹി: മഹാരാഷ്ട്രയിൽ കൊവിഡ് മരണം 18000 കടന്നു. ഇന്നലെ 9181 പുതിയ രോഗികളും 293 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കേസുകൾ 5.24 ലക്ഷം കടന്നു. മരണം 18050.
-തമിഴ്‌നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം മൂന്നുലക്ഷം കടന്നു. മരണം അയ്യായിരവും പിന്നിട്ടു. ഇന്നലെ 5914 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു.114 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കേസുകൾ
ആകെ 302815. മരണം 5041.
-ഡൽഹിയിൽ പ്രതിദിന രോഗികൾ വീണ്ടും ആയിരത്തിൽ താഴെയായി. ഇന്നലെ 707 പേർക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. 20 മരണം. 1070 പേർകൂടി രോഗമുക്തി നേടി.
- യു.പിയിൽ 4113 പുതിയ രോഗികളും 51 മരണവും
- ആന്ധ്രയിൽ 7665 പേർക്ക് കൂടി രോഗബാധ. 80 പേർകൂടി മരിച്ചു.
-ബീഹാറിൽ 3201, തെലങ്കാനയിൽ 1256,ഒഡിഷയിൽ 598 പുതിയ രോഗികൾ.