ra

ന്യൂഡൽഹി: പ്രശസ്ത ഉറുദു കവി റാഹത്ത് ഇൻഡോരി കൊവിഡ് ബാധിച്ച് മരിച്ചു. മദ്ധ്യപ്രദേശിലെ ഇൻഡോറിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 70 വയസായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഞായറാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 60 ശതമാനം ന്യൂമോണിയ ബാധിച്ചിരുന്നു. തിങ്കളാഴ്ച രണ്ടുതവണ ഹൃദയാഘാതമുണ്ടായി.
കൊവിഡ് ബാധിച്ച വിവരം അദ്ദേഹം തന്നെ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. റാഹത്ത് ഖുറേഷി എന്നായിരുന്നു യഥാർത്ഥ പേര്. നിരവധി പുസ്തകങ്ങളെഴുതി. മുന്നാഭായി എം.ബി.ബി.എസ് ഉൾപ്പെടെ നിരവധി ബോളിവുഡ് ചിത്രങ്ങളിൽ ഗാനങ്ങളെഴുതി.