ന്യൂഡൽഹി: തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ഡൽഹി ആർമി റഫറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ (84) നില ഗുരുതരമായി തുടരുന്നു. തിങ്കളാഴ്ചയാണ് ആശുപത്രിയിൽ എത്തിച്ചത്. പരിശോധനയിൽ കൊവിഡും സ്ഥിരീകരിച്ചിരുന്നു. ശസ്ത്രക്രിയയെ തുടർന്ന് ആരോഗ്യനില വഷളായതോടെ വെന്റിലേറ്ററിലാക്കി. ഇന്നലെ സ്ഥിതി കൂടുതൽ വഷളായെന്ന് ആർമി റഫറൽ ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം കുളിമുറിയിൽ വഴുതി വീണതാണ് തലച്ചോറിൽ രക്തം കട്ടപിടിക്കാൻ ഇടയായത്.