ന്യൂഡൽഹി: പാസഞ്ചർ - സബർബൻ ട്രെയിനുകളുടെ സാധാരണ സർവീസ് നിറുത്തലാക്കിയത് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്ന് റെയിൽവെ അറിയിച്ചു. 230 സ്പെഷ്യൽ ട്രെയിനുകൾ തുടർന്നും സർവീസ് നടത്തും. ആവശ്യമെങ്കിൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ ലഭ്യമാക്കും. മുംബയിൽ പരിമിതമായ തോതിൽ ലോക്കൽ ട്രെയിൻ സർവീസ് തുടരും.