ന്യൂഡൽഹി: കരിപ്പൂർ വിമാനത്താവളത്തിൽ മഴക്കാലത്ത് വലിയ വിമാനങ്ങൾക്ക് (വൈഡ് ബോഡി വിമാനങ്ങൾ) സിവിൽ വ്യോമയാന ഡയറക്ടറേറ്റ് നിരോധനമേർപ്പെടുത്തി. ലാൻഡിംഗിന് ശേഷം നീളമുള്ള റൺവേ ആവശ്യമായ ബി 747, എ 350 തുടങ്ങിയ വിമാനങ്ങൾക്ക് നിരോധനം ബാധകമാകും. കൊച്ചി, തിരുവനന്തപുരം, കണ്ണൂർ അടക്കം കനത്ത മഴ പെയ്യുന്ന സ്ഥലങ്ങളിലെ പത്ത് വിമാനത്താവളങ്ങളിൽ പ്രത്യേക സുരക്ഷാ പരിശോധന നടത്താനും തീരുമാനിച്ചു.