ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 24 ലക്ഷത്തിലേക്ക് കടന്നു. മരണം 47,000 കടന്നു. 24 മണിക്കൂറിനിടെ 56110 പേർ രോഗമുക്തി നേടി. കേന്ദ്രവും സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിലെ സർക്കാരും ചേർന്ന് നടത്തിയ പ്രതിരോധ നടപടികളാണ് പ്രതിദിന രോഗമുക്തി ഉയരാനിടയാക്കിയതെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.
ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി രമൺ സിംഗ് സ്വയം ഐസൊലേഷനിൽ പ്രവേശിച്ചു.
ഉത്തർപ്രദേശിൽ മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി സുരേഷ് ഖന്നയ്ക്ക് കൊവിഡ്
കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്ക് കൊവിഡ് രോഗമുക്തി. ഇന്ന് ആശുപത്രിവിടും.
തമിഴ്നാട്ടിൽ 5871 പുതിയ രോഗികളും 119 മരണവും ആന്ധ്രയിൽ 9597 പുതിയ രോഗികൾ. 93 മരണം
ഡൽഹിയിൽ 1113 രോഗികൾ കൂടി. 14 മരണവും.
ബീഹാറിൽ ആകെരോഗികൾ 90,000 കടന്നു.
ഒഡിഷയിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം അരലക്ഷം കടന്നു.
പശ്ചിമബംഗാളിൽ ആഗസ്റ്റ് 20, 21, 27,31 തീയതികളിൽ സമ്പൂർണ ലോക്ക്ഡൗൺ.
18 ബി.എസ്.എഫ് ജവാൻമാർക്ക് കൂടി മേഘാലയയിൽ കൊവിഡ്
മഹാരാഷ്ട്രയിൽ 344 മരണവും 12712 പുതിയ രോഗികളും റിപ്പോർട്ടു ചെയ്തു. സംസ്ഥാനത്തെ ആകെ മരണം 18650 ആയി.
ഗുജറാത്തിൽ 1152 പുതിയ രോഗികളും 18 മരണവും
പഞ്ചാബിൽ 1020 പുതിയ രോഗികളും 39 മരണവും
കർണാടകയിൽ 7883 പുതിയ രോഗികളും 113 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കേസ് 1.96 ലക്ഷം കടന്നു.
പുതുച്ചേരി
മുൻമന്ത്രി മരിച്ചു
പുതുച്ചേരിയിലെ മുൻമന്ത്രി എ.ഏഴുമലൈ (53) കൊവിഡ് ബാധിച്ച് മരിച്ചു. 2001ൽ എൻ രംഗസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിൽ തദ്ദേശവകുപ്പ് മന്ത്രിയായി. പുതുച്ചേരി മക്കൾ കോൺഗ്രസ്, പുതുച്ചേരി മുന്നേറ്റ കോൺഗ്രസ് എന്നിവയിൽ പ്രവർത്തിച്ചു.