ന്യൂഡൽഹി: കേന്ദ്ര ആയുഷ് സഹമന്ത്രി (സ്വതന്ത്ര ചുമതല) ശ്രീപദ് നായിക്കിന് കൊവിഡ്. രോഗലക്ഷണങ്ങളില്ലാത്തതിനാൽ അദ്ദേഹം ഹോം ഐസൊലേഷനിൽ പ്രവേശിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. സമ്പർക്കത്തിൽ വന്നവർ പരിശോധന നടത്തണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. പ്രതിരോധവകുപ്പ് സഹമന്ത്രി കൂടിയാണ് ശ്രീപദ് നായിക്ക്. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ, പെട്രോളിയം മന്ത്രി ധർമ്മേന്ദ്രപ്രധാൻ, പാർലമെന്ററികാര്യസഹമന്ത്രി അർജ്ജുൻ റാം മേഘ്വാൾ, കൃഷി സഹമന്ത്രി കൈലാഷ് ചൗധരി എന്നിവർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.