rajiv

ന്യൂഡൽഹി: കോൺഗ്രസ് നേതാവും ദേശീയ വക്താവുമായ രാജീവ് ത്യാഗി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വൈകിട്ട് ടി.വി ചാനൽ ചർച്ചയിൽ പങ്കെടുത്ത ശേഷം ഗാസിയാബാദിലെ വസതിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി, ജനറൽസെക്രട്ടറി പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ അനുശോചിച്ചു.