jamia-millia

ന്യൂഡൽഹി: രാജ്യത്തെ 40 കേന്ദ്ര സർവകലാശാലകളുടെ സർക്കാർ റാങ്കിംഗിൽ 90 ശതമാനം സ്‌കോർ നേടി ജാമിയ മിലിയ ഇസ്ലാമിയ സർവകലശാല ഒന്നാമതെത്തി. രണ്ടാമതെത്തിയ അരുണാചൽ പ്രദേശിലെ രാജീവ് ഗാന്ധി സർവകലാശാലയ്ക്ക് 83 ശതമാനം സ്‌കോറാണ് ലഭിച്ചത്. ജവഹർലാൽ നെഹ്രു സർവകലാശാല 82 ശതമാനം സ്‌കോർ നേടി മൂന്നാമതും അലിഗഡ് മുസ്ലിം സർവകലാശാല 78 ശതമാനം നേടി നാലാമതുമെത്തി. മാനവ വിഭവശേഷി വികസന മന്ത്രാലയം, യൂണിവേഴ്‌സിറ്റി ഗ്രാന്ററ് കമ്മീഷൻ, സർവകാലശാല എന്നിവയുടെ സംയുക്ത വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റാങ്കിംഗ് നൽകിയത്.