ന്യൂഡൽഹി :രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടേയും രോഗമുക്തരുടെയും എണ്ണത്തിൽ റെക്കോർഡിട്ട് ഇന്ത്യ. പ്രതിദിന രോഗികൾ 66,999 ലെത്തിയപ്പോൾ 56,383 പേർ രോഗമുക്തരായി. അതേസമയം, ആകെ രോഗികളുടെ എണ്ണം 24 ലക്ഷത്തിനടുത്തെത്തി (23,96,638 ). ആകെ മരണം 47,033 ആയി ഉയർന്നു. ആകെ രോഗമുക്തരുടെ എണ്ണം 17 ലക്ഷത്തിനടുത്തായി (16,95,982).
കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സ്ഥാപനങ്ങൾക്കും 3.04 കോടിയിലധികം എൻ 95 മാസ്‌കുകളും 1.28 കോടിയിലധികം പി.പി.ഇ. കിറ്റുകളും സൗജന്യമായി വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.
പ്രതിദിന പരിശോധന എട്ട് ലക്ഷം ( 8,30,391) പിന്നിട്ടു
യു.പിയിലെ വാരണാസിയിൽ കൊവിഡ് ബാധിച്ച് മരിച്ച അഡിഷണൽ ചീഫ് മെഡിക്കൽ ഓഫിസറുടെ ബന്ധുക്കൾക്ക് കൈമാറിയത് മറ്റൊരു മൃതദേഹം.
ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കുറിന്റെ സുരക്ഷാ ഉദ്യോഗസ്ഥരിൽ രണ്ട് പേർക്ക് കൊവിഡ്.
കൊവിഡ് മുക്തനായ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആശുപത്രി വിട്ടു.
ഡബിൾസ് താരം എൻ.കെ.സിക്കി റെഡ്ഡി, സിക്കിയുടെ സൈക്കോത്തെറാപ്പിസ്റ്റ് ജോർജ് എന്നിവർക്ക് കൊവിഡ് .
ഡൽഹിയിൽ 956 പുതിയ രോഗികൾ. ആകെ രോഗികൾ 1,49,460. ആകെ മരണം 4,167 ലക്നൗവിലെ സർക്കാർ നിയന്ത്രണത്തിലുള്ള ജുവനൈൽ ഹോമിൽ 56 കുട്ടികൾക്ക് കൊവിഡ്. നൂറ് പേർക്ക് താമസിക്കാൻ സ്ഥലമുള്ളിടത്ത് 153 പേരാണ് തിങ്ങിനിറഞ്ഞ് താമസിക്കുന്നത്. തമിഴ്നാട്ടിൽ 5,835 പുതിയ രോഗികൾ. ആകെ രോഗികൾ 3,20,355. 119 പേർ കൂടി മരിച്ച് ആകെ മരണം 5,397. ഉത്തർ പ്രദേശിൽ 4,537 പുതിയ രോഗികൾ. ആകെ രോഗികൾ - 1,40,775. 50 പേർ കൂടി മരിച്ച് ആകെ മരണം - 2,280. ഒഡിഷയിലെ ജയിലുകളിൽ 175 പേർക്ക് കൂടി കൊവിഡ്