exam

ന്യൂഡൽഹി:അവസാന വർഷ ബിരുദപരീക്ഷകളടക്കം നടത്താൻ സർവകലാശാലകൾക്ക് യു.ജി.സി. അനുമതി നൽകിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

മാനവ വിഭവശേഷി വകുപ്പ് മന്ത്രാലയത്തിന്റെ അഭ്യർത്ഥന പ്രകാരവും ദേശീയദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗനിർദേശവും അനുസരിച്ചാണ് അവസാന സെമസ്റ്റർ പരീക്ഷകൾ നടത്തുന്നതിനായി വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കുന്നതിന് അനുമതി നൽകിയതെന്ന് ആഭ്യന്തര മന്ത്രാലയം സത്യാവാങ്മൂലത്തിൽ അറിയിച്ചു.

വിദ്യാർത്ഥികളുടെ അക്കാദമിക് താത്പര്യം കണക്കിലെടുത്താണ് അനുമതി.അൺലോക്ക് മൂന്നിലെ മാർഗനിർദേശങ്ങളിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി.