ന്യൂഡൽഹി: ദീർഘകാലം പ്രധാനമന്ത്രി പദത്തിലിരുന്ന കോൺഗ്രസ് ഇതര നേതാവ് എന്ന ബഹുമതി നരേന്ദ്രമോദിക്ക്. 2,268 ദിവസം പ്രധാനമന്ത്രി പദത്തിലിരുന്ന മുൻ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ അടൽ ബിഹാരി വാജ്‌പേയിയുടെ റെക്കാഡാണ് മോദി മറികടന്നത്. ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, മൻമോഹൻ സിംഗ് എന്നിവർക്കൊപ്പം ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായവരുടെ പട്ടികയിലും അദ്ദേഹം ഇടം നേടി.
2014 മെയ് 26ന് അധികാരത്തിലേറിയ നരേന്ദ്രമോദി ഇന്ന് പ്രധാനമന്ത്രി പദത്തിൽ ആറുവർഷവും 80 ദിവസവും പിന്നിടും.
1947 ആഗസ്‌റ്റ് 15 മുതൽ 1964 മെയ് 27 വരെ 16 വർഷവും 286 ദിവസവും ഭരിച്ച ജവഹർലാൽ നെഹ്‌റുവാണ് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായത്.
ഇന്ദിരാഗാന്ധി: മൂന്ന് കാലാവധികളിലായി 11 വർഷവും 59
ദിവസവും
മൻമോഹൻസിംഗ്: പത്ത് വർഷവും നാലു ദിവസവും(2004-2009, 2009-2014 )