pranab-mukherjee

ന്യൂഡൽഹി: തലച്ചോറിലെ ശസ്‌ത്രക്രിയയ്ക്കു ശേഷം ഗുരുതരാവസ്ഥയിലായ മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യ നിലയിൽ മാറ്റമില്ലെന്ന് ന്യൂഡൽഹി ആർമി റഫറൽ ആശുപത്രി അറിയിച്ചു. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ശരീര പ്രവർത്തനങ്ങൾ നടക്കുന്നത്. അദ്ദേഹത്തിന് കൊവിഡും സ്ഥിരീകരിച്ചിരുന്നു.

അതേസമയം തന്റെ പിതാവ് ഒരു പോരാളിയാണെന്നും മരുന്നുകളോട് ശരീരം ചെറുതായി പ്രതികരിക്കുന്നുണ്ടെന്നും മകനും മുൻ എം.പിയുമായ അഭിജിത് മുഖർജി പറഞ്ഞു. പ്രധാന അവയവങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലാണ്. അദ്ദേഹം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു. അതേസമയം സമൂഹമാദ്ധ്യമങ്ങളിലും മറ്റും ചിലർ അദ്ദേഹം മരിച്ചെന്ന് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുണ്ടെന്നും അഭിജിത് ട്വിറ്ററിൽ കുറിച്ചു.