ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്‌ട്രപതിയുടെ വിശിഷ്‌ട സേവാ മെഡലുകൾക്ക് കേരളത്തിൽ നിന്ന് ആറ് പൊലീസ് ഉദ്യോഗസ്ഥർ അർഹരായി. ഇക്കൊല്ലം കേരളാ പൊലീസിലെ ആർക്കും ധീരത അവാർഡും അതിവിശിഷ്‌ട സേവാ മെഡലും ഇല്ല.
അതേസമയം, അതിവിശിഷ്‌ട സേവാ മെഡലിന് ലക്ഷദ്വീപ് പൊലീസ് സേനാംഗവും കൊച്ചി വെല്ലിംഗ‌്ടൺ ദ്വീപ് സ്‌പെഷൽ ബ്രാഞ്ച് യൂണിറ്റിൽ വയർലെസ് ഓപ്പറേറ്ററും അസി.സബ് ഇൻസ്‌പെക്‌ടറുമായ കെ.പി. മുരളീധരൻ അർഹനായി.
മധുസൂദനൻ വായക്കോടൻ (ഡി.വൈ.എസ്.പി വിജിലൻസ് കണ്ണൂർ),രാജൻ മാധവൻ (ഡെപ്യൂട്ടി കമാൻഡന്റ്, എസ്.എസ്.ബി ഹെഡ്ക്വാർട്ടേഴ്സ്, തിരുവനന്തപുരം),ആർ.വി.ബൈജു. (അസി. സബ് ഇൻസ്‌പെക്‌ടർ, തിരുവനന്തപുരം നരുവാമൂട്), സൂരജ് കരിപ്പേരി (അസി. സബ്ഇൻസ്‌പെക്‌ടർ ക്രൈംബ്രാഞ്ച്, തൃശൂർ), ഹരിഹരൻ ഗോപാല പിള്ള (സീനിയർ സിവിൽപൊലീസ് ഓഫീസർ, വിജിലൻസ് കൊല്ലം),പി. എൻ. മോഹന കൃഷ്‌ണൻ (സീനിയർ സിവിൽപൊലീസ് ഓഫീസർ വിജിലൻസ്, മലപ്പുറം) എന്നിവരാണ് വിശിഷ്‌ട സേവാ മെഡലുകൾക്ക് കേരളത്തിൽ നിന്ന് അർഹരായ പൊലീസുകാർ.
മറ്റു പൊലീസ് വിഭാഗങ്ങളിലെ ഏഴു മലയാളി ഉദ്യോഗസ്ഥരും വിശിഷ്‌ട സേവാ മെഡലിന് അർഹരായി.
കെ.എെ. മാത്യു (അസി.സബ്ഇൻസ്‌പെക്‌ടർ, സി.ഐ.എസ്.എഫ് കൊച്ചി), കെ.വി. കുര്യാക്കോസ് (ഡെ.കമാൻഡന്റ്, സി.ആർ.പി.എഫ് വിശാഖപട്ടണം),ജോസ് കുട്ടി ജോൺ(എസ്.ഐ എസ്.എസ്.ബി ഛത്തീസ്ഗഡ്),ഹാരിസൺ ആന്റണി (എ.സി.ഐ.ഒ-ഐ, എസ്.ഐ.ബി കേന്ദ്ര ആഭ്യന്തര മന്ത്രാലയം, തിരുവനന്തപുരം),ശശിഭൂഷൺ കടക്കോട്ടിൽ മന (ജെ.ഐ.ഒ-1 എസ്.ഐ.ബി തിരുവനന്തപുരം),എ.എൻ. ലാല (അസി. സബ് ഇൻസ്‌പെക്‌ടർ, എൻ.ഐ.എ കൊച്ചി),കെ.എൻ. സേതുമാധവൻ (ദേശീയ ക്രിമിനോളജി ആന്റ് ഫോറൻസിക് സയൻസ് ഇൻസ്‌റ്റിറ്റ്യൂട്ട്) എന്നിവരാണ് ഈ ഏഴുപേർ.