ന്യൂഡൽഹി: കൊവിഡ് ബാധിച്ച് ചെന്നൈയിലെ എം.ജി.എം ഹെൽത്ത്കെയർ ആശുപത്രിയിൽ കഴിയുന്ന പ്രശസ്ത ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരമായി തുടരുന്നു. 74 കാരനായ അദ്ദേഹം വെന്റിലേറ്ററിലാണ്. 5നാണ് കൊവിഡ് സ്ഥിരീകരിച്ചത്. നെഞ്ചിൽ സമ്മർദ്ദവും പനിയും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.13ന് രാത്രിയോടെയാണ് ആരോഗ്യനില വഷളായത്. തുടർന്ന് ഐ.സി.യുവിലേക്ക് മാറ്റി. വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം നിരീക്ഷിക്കുകയാണെന്നും സ്ഥിതി ഗുരുതരമായി തുടരുകയാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
കൊവിഡ് ബാധിച്ച വിവരം ഫേസ്ബുക്ക് വീഡിയോ സന്ദേശത്തിലൂടെ എസ്.പി തന്നെയാണ് പുറത്തുവിട്ടത്. ആരോഗ്യനില തൃപ്തികരമാണെന്നും രണ്ടു ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ആവുമെന്നും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞിരുന്നു.