kovind

ന്യൂഡൽഹി: കൊവിഡിനെതിരെ മുൻനിരയിൽ നിന്ന് അക്ഷീണം പ്രയത്‌നിക്കുന്ന ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരോട് രാജ്യം കടപ്പെട്ടിരിക്കുന്നുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു. നിർഭാഗ്യവശാൽ, മഹാമാരിക്കെതിരായ പോരാട്ടത്തിനിടെ അവരിൽ പലർക്കും ജീവൻ നഷ്ടപ്പെട്ടു. അവർ നമ്മുടെ ദേശീയ നായകരാണ്. കൊറോണ യോദ്ധാക്കളെല്ലാം അഭിനന്ദനം അർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ സമർപ്പിത പരിശ്രമം ലോകത്തിനാകെ മാതൃകയാക്കാവുന്നതാണ്. വ്യത്യസ്ത രീതിയിലാണ് ഇത്തവണ നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.

അയോദ്ധ്യയിലെ ക്ഷേത്രനിർമ്മാണം അഭിമാനം

അയോദ്ധ്യയിലെ ശ്രീരാമ ജന്മഭൂമിയിൽ ക്ഷേത്ര നിർമ്മാണം അഭിമാന നിമിഷമെന്ന് രാംനാഥ് കോവിന്ദ്. രാജ്യത്തെ ജനങ്ങൾ വളരെക്കാലം സംയമനവും ക്ഷമയും കൈവിടാതെ നീതിന്യായ വ്യവസ്ഥയിൽ അചഞ്ചലമായ വിശ്വാസം പ്രകടിപ്പിച്ചു. ബന്ധപ്പെട്ട എല്ലാ കക്ഷികളും, ജനങ്ങളും സുപ്രീംകോടതി വിധി ആദരപൂർവം അംഗീകരിക്കുകയും, സമാധാനം, അഹിംസ, സ്‌നേഹം, ഐക്യം എന്നിവയിലൂന്നിയ ഇന്ത്യൻ ധാർമ്മികത ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തിന് അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.