sree

ന്യൂഡൽഹി: കൊവിഡ് സ്ഥിരീകരിച്ച കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്കിനെ ആശുപത്രിയിലേക്ക് മാറ്റി. ഗോവയിലെ വീട്ടിൽ ഐസൊലേഷനിലായിരുന്ന മന്ത്രിയെയും ഭാര്യയെയും പനാജിയിലെ സ്വകാര്യആശുപത്രിയിലേക്കാണ് മാറ്റിയത്. ചികിത്സയിലായിരുന്ന തമിഴ്‌നാട് ഗവർണർ ഭൻവാരിലാൽ പുരോഹിത് കൊവിഡ് മുക്തനായി.

-മഹാരാഷ്ട്രയിൽ കൊവിഡ് മരണം ഇരുപതിനായിരത്തിലേക്ക്. 12608 പുതിയ രോഗികളും 364 മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. ആകെ കേസുകൾ 5.72 ലക്ഷം. മരണം 19427.

- പഞ്ചാബിൽ എല്ലാ നഗരങ്ങളിലും രാത്രി കർഫ്യൂ 9 മുതൽ രാവിലെ അഞ്ചുവരെ നീട്ടി.
-തമിഴ്‌നാട്ടിൽ 5890 പുതിയ രോഗികളും 117 മരണവും
-യു.പിയിൽ 4512 പുതിയ രോഗികളും 55 മരണവും
-ആന്ധ്രയിൽ 8943 രോഗികൾ കൂടി. 97 മരണവും
-പശ്ചിമബംഗാളിൽ 3035 പുതിയ രോഗികൾ 16 മരണം

-ബീഹാറിൽ 224 ജയിൽതടവുകാർക്ക് കൊവിഡ്
-കർണാടകയിൽ ഉഡുപ്പി എം.എൽ.എ ലാൽജി ആർ മെൻഡന് കൊവിഡ്.