ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അരലക്ഷം കടന്നു. വെള്ളിയാഴ്ച 987 പേരും ശനിയാഴ്ച 952 പേരും മരിച്ചു. പത്തുദിവസത്തിനിടെ പതിനായിരത്തിലേറെ മരണമാണ് രാജ്യത്തുണ്ടായത്.
കൊവിഡ് മരണങ്ങളിൽ നാലാമതാണ് ഇന്ത്യ. അമേരിക്ക, ബ്രസീൽ, മെക്സിക്കോ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ശനിയാഴ്ച രാജ്യത്ത് 63,986 പുതിയ രോഗികൾ റിപ്പോർട്ട് ചെയ്തു.കൊവിഡ് മരണനിരക്ക് 1.93 ശതമാനമായി കുറഞ്ഞതായി കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗമുക്തി നിരക്ക് 72 ശതമാനമായി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53322 പേർക്ക് രോഗമുക്തി. ആകെ രോഗമുക്തരുടെ എണ്ണം 18.6 ലക്ഷമായി ഉയർന്നു.
-തമിഴ്നാട്ടിൽ ഇതുവരെ 32 ഡോക്ടർമാർ കൊവിഡ് ബാധിച്ച് മരിച്ചതായി ഐ.എം.എ.
-മഹാരാഷ്ട്ര പൊലീസിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 12000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 303 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒരാൾ കൂടി മരിച്ചതോടെ ആകെ മരണം 125 ആയി. രാജ്യത്ത ആകെ കൊവിഡ് കേസുകൾ 26,000 കടന്നു.
-രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്ന യു.പിയിൽ 4357 പുതിയ രോഗികളും 56 മരണവും റിപ്പോർട്ട് ചെയ്തു.
-ഡൽഹിയിൽ ഇന്നലെ 652 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. എട്ട് മരണവും.
-കൊവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്കടുത്ത തെലങ്കാനയിൽ 1102 പുതിയ രോഗികളും 9 മരണവും.
-ബോളിവുഡ് താരം ദിലീപ് കുമാറിന്റെ സഹോദരങ്ങളായ 90കാരൻ എസ്ഹാൻ ഖാനെയും 88കാരൻ അസ്ലം ഖാനെയും കൊവിഡ് ബാധിച്ച് മുംബയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
- ഗോവ മുൻ മുഖ്യമന്ത്രിയുമായ മനോഹർ പരീക്കറിന്റെ മകനും ബി.ജെ.പി നേതാവുമായ ഉത്പൽ പരീക്കറിന് കൊവിഡ്.
-ഗുജറാത്തിലെ രാജ്കോട്ട് സെൻട്രൽ ജയിലിലെ 23 തടവുകാർക്ക് കൊവിഡ്
-മണിപ്പുരിൽ നാല് ബി.എസ്.എഫ് ജവാൻമാർ കൊവിഡ് ബാധിച്ച് മരിച്ചു
മഹാരാഷ്ട്രയിൽ കൊവിഡ് മരണം 20,000 കടന്നു. ഇന്നലെ 288 പേർ കൂടി കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചു. 11111 പുതിയ രോഗികളും സംസ്ഥാനത്തുണ്ടായി. ആകെ രോഗബാധിതർ 5.95 ലക്ഷം. മരണം 20,037.
- തമിഴ്നാട്ടിൽ 5950 പുതിയ രോഗികൾ. 125 മരണം
- ആന്ധ്രാപ്രദേശിൽ 8012 പുതിയ രോഗികളും 88 മരണവും.
- ബീഹാറിൽ 2187 രോഗികൾ കൂടി.
- ഗുജറാത്തിൽ 1120 രോഗികളും 20 മരണവും.