ന്യൂഡൽഹി: യു.പിയിൽ ദേശീയ സുരക്ഷാ നിയമപ്രകാരം തടങ്കലിൽ കഴിയുന്ന ഡോ. കഫീൽഖാന്റെ തടവ് ശിക്ഷ മൂന്നുമാസം കൂടി നീട്ടി. അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിൽ നടന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിൽ പ്രകോപനപരമായി സംസാരിച്ചതിന് ജനുവരി 29നാണ് ഖാനെ അറസ്റ്റ് ചെയ്തത്. യു.പി ഗവർണർ ആനന്ദി ബെൻ പട്ടേലാണ് തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് തടവ് നീട്ടിയിരിക്കുന്നത്. നവംബർ 13 വരെ ഖാൻ ജയിലിൽ തുടരും.