ന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റിസുമാരെ വിമർശിച്ചതുമായി ബന്ധപ്പെട്ട് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണെതിരെയുള്ള കോടതിയലക്ഷ്യക്കേസ് സുപ്രീം കോടതി അടുത്ത തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ജഡ്ജിമാരുടെ അഴിമതിയെ കുറിച്ച് പൊതുവേദിയിൽ പരാമർശം നടത്താൻ കഴിയുമെങ്കിൽ, അത് ഏത് സാഹചര്യത്തിലായിരിക്കണമെന്നത് പരിശോധിക്കണമെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. വിശാലബെഞ്ചിന് വിടേണ്ട വിഷയമാണെന്ന് ഭൂഷണ് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ പറഞ്ഞു. അക്കാര്യത്തിലും വാദം കേൾക്കാമെന്ന് കോടതി പ്രതികരിച്ചു.