spb

ന്യൂഡൽഹി: കൊവിഡ് ബാധിച്ച പ്രശസ്ത ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിക്കുകയാണ്. ചെന്നൈയിലെ എം.ജി.എം ഹെൽത്ത് കെയർ ആശുപത്രിയിൽ ചികിത്സയിലുള്ള 74കാരനായ അദ്ദേഹം വെൻറിലേറ്ററിലാണുള്ളത്.

എത്രയും വേഗം എസ്.പി.ബിയുടെ രോഗം ഭേദമാകട്ടേയെന്ന് സൂപ്പർതാരം രജനീകാന്ത്, ഡി.എം.കെ അദ്ധ്യക്ഷൻ സ്റ്റാലിൻ തുടങ്ങിയവ‌‌ർ ആശംസിച്ചു. ഓഗസ്റ്റ് 5ന് കൊവിഡ് ബാധിച്ച് ആശുപത്രിയിലായ എസ്.പി.ബിയുടെ നില 13ന് രാത്രിയോടെയാണ് വഷളായത്.