ന്യൂഡൽഹി: നേതൃമാറ്റവും സുതാര്യമായ തിരഞ്ഞെടുപ്പും ആവശ്യപ്പെട്ട് എം.പിമാരടക്കം നൂറോളം നേതാക്കൾ അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചെന്ന മുൻ വക്താവ് സഞ്ജയ് ഝായുടെ ആരോപണം കോൺഗ്രസ് തള്ളി. ഇത്തരമൊരു കത്ത് നേതൃത്വത്തിന് ലഭിച്ചിട്ടില്ലെന്നും ഫേസ്ബുക്ക് വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിച്ച് ബി.ജെ.പിയെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും വക്താവ് രൺദീപ് സുർജെവാല അറിയിച്ചു.
പാർട്ടിയുടെ മോശം അവസ്ഥയിൽ നിരാശരായ നൂറോളം പ്രവർത്തകർ നേതൃമാറ്റം വേണമെന്നും സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ പ്രവർത്തക സമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് സോണിയയ്ക്ക് കത്തയച്ചെന്ന് സഞ്ജയ് ട്വീറ്റ് ചെയ്യുകയായിരുന്നു.