ന്യൂഡൽഹി :മാർച്ച് 31ന് മുമ്പ് വിറ്റഴിഞ്ഞ ബി.എസ് . 4 വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ സുപ്രീംകോടതി അനുമതി നൽകി. ലോക്ക് ഡൗൺ കാരണം ഇവയുടെ രജിസ്‌ട്രേഷൻ നടത്താൻ കഴിഞ്ഞില്ലെന്ന വാദം പരിഗണിച്ചാണ് നടപടി. ഫെഡറേഷൻ ഒഫ് ഓട്ടോ മൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സർക്കാരിന്റെ വാഹൻ പോർട്ടലിൽ വിശദാംശങ്ങൾ അപ്‌ലോഡ് ചെയ്ത വാഹനങ്ങൾക്ക് മാത്രമായിരിക്കും ഈ വിധി ബാധകമാകുക.