satyapal-malik

ന്യൂഡൽഹി: ഗോവാ ഗവർണറായ സത്യപാൽ മാലിക്കിനെ മേഘാലയ ഗവർണറായി നിയമിച്ച് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവിറക്കി. പകരം മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശിയാരിക്ക് ഗോവയുടെ അധിക ചുമതല നൽകി.

ഗോവയിൽ പ്രമോദ് സാവന്ത് സർക്കാരുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് മാലിക്കിന്റെ സ്ഥലമാറ്റത്തിന് കാരണമെന്ന് സൂചനയുണ്ട്. സർക്കാരിന്റെ കൊവിഡ് പ്രതിരോധ നടപടികളിലും പുതിയ രാജ്‌ഭവൻ നിർമ്മാണം സംബന്ധിച്ചും ഭിന്നതകൾ പരസ്യമായിരുന്നു. 370-ാം വകുപ്പ് റദ്ദാക്കിയ സമയത്ത് മുൻ ജമ്മുകാശ്‌മീർ ഗവർണർ ആയിരുന്ന സത്യപാൽ മാലിക്കിനെ കഴിഞ്ഞ ഒക്‌ടോബറിലാണ് ഗോവയിലേക്ക് മാറ്റിയത്.