ന്യൂഡൽഹി: വാരാണസിയിലെ മൻഡുവാടി റെയിൽവേ സ്‌റ്റേഷന്റെ പേര് ബനാറസ് എന്നാക്കി മാറ്റുന്നു. ഇതിനായി യു.പി സർക്കാർ നൽകിയ ശുപാർശ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അംഗീകരിച്ചു.
റെയിൽവേ മന്ത്രാലയത്തിന്റെയും തപാൽ വകുപ്പിന്റെയും സർവേ ഒഫ് ഇന്ത്യയുടെയും അനുമതി ലഭിക്കുന്ന മുറയ്ക്ക് പേരുമാറ്റം നിലവിൽ വരുമെന്ന ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വാരാണസി നഗരത്തോട് ചേർന്നുള്ള മൻഡുവാടി റെയിൽവേ സ്‌റ്റേഷൻ കഴിഞ്ഞ വർഷം പുനരുദ്ധരിച്ച് ലോകനിലവാരത്തിലേക്ക് ഉയർത്തിയിരുന്നു.