ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിൽ ഉത്തരേന്ത്യയാണ് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതെങ്കിൽ ആറ് മാസം പിന്നിടുമ്പോൾ രോഗവ്യാപനത്തിൽ ആശങ്കയായി തെക്കേ ഇന്ത്യ. ഇതിൽ കേരളത്തിനൊപ്പം ആന്ധ്രാ , തമിഴ്നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ സ്ഥിതിഗതികൾ രൂക്ഷമാണ്.
ആന്ധ്രാപ്രദേശിൽ ഇന്നലെ 9,652 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 9,211 പേർ രോഗമുക്തി നേടി. 88 പേർ മരിച്ചു. സംസ്ഥാനത്ത് ഇതുവരെ 3,06,261 പേർക്കാണ് രോഗബാധിതരായി. 2,820 പേർ മരിച്ചു.
തമിഴ്നാട്ടിൽ പുതിയതായി 5,790 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 121 പേരാണ് ഇന്ന് മാത്രം രോഗബാധയെ തുടർന്ന് മരിച്ചത്. ആകെ രോഗികൾ 3,49,654 ആയി. 6,007 പേർ ഇതുവരെ മരിച്ചു. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 27 ലക്ഷം ( 27,02,743 ) കടന്നു. ഇന്നലെ മരിച്ച 876 പേർ ഉൾപ്പെടെ 51,797 പേർ മരിച്ചു. 24 മണിക്കൂറിനിടെ 55,079 പേർക്ക് കൂടി രോഗം കണ്ടെത്തി.
ആന്ധ്രയിൽ ഇന്നലെ 96,52 പേർക്ക് കൂടി രോഗം കണ്ടെത്തിയതോടെ ആകെ രോഗബാധിതർ 3,06,261. 88 പേർ കൂടി മരിച്ച് ആകെ മരണം 2, 820
കിരൺ മജുംദാർ ഷായ്ക്കും കൊവിഡ്
ബംഗളൂരു: ബയോ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബയോകോൺ മേധാവി കിരൺ മജുംദാർ ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അവർ തന്നെയാണ് രോഗവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. പരിശോധനയെ തുടർന്ന് കൊവിഡ് കണക്കിൽ ഞാനും ഉൾപ്പെട്ടു. ചെറിയ ലക്ഷണങ്ങൾ മാത്രമേയുള്ളൂ. അങ്ങനെ തന്നെ തുടരുമെന്നാണ് പ്രതീക്ഷയെന്നും അവർ തന്റെ ട്വീറ്റിൽ കുറിച്ചു. ഇന്ത്യയുടെ കൊവിഡ് 19 പ്രതിരോധ വാക്സിൻ നിർമ്മിക്കുന്ന കമ്പനിയാണ് ബയോ ഫാർമസ്യൂട്ടിക്കൽസ്. ശശി തരൂർ എം.പി ഉൾപ്പെടെ നിരവധി പേരാണ് വേഗം സുഖം പ്രാപിക്കട്ടെയെന്ന് കിരണിന് ആശംസിച്ച് മറുപടി നൽകിയത്.