ന്യൂഡൽഹി: കേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രാലയത്തിന്റെ പേര് വിദ്യാഭ്യാസ മന്ത്രാലയം എന്ന് മാറ്റാനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നു. ഇതു സംബന്ധിച്ച് കേന്ദ്ര മന്ത്രിസഭ തീരുമാനത്തിന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അംഗീകാരം നൽകി. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിെന്റ ഭാഗമായാണ് പേര് മാറ്റം. മാനവ വിഭവ ശേഷി വികസന മന്ത്രി ഇനി വിദ്യാഭ്യാസ മന്ത്രിയായി മാറും.
1985ൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുേമ്പാഴാണ് മാനവ വിഭവശേഷി വികസന മന്ത്രാലയമെന്ന പേരു നൽകിയത്.
സംഘ്പരിവാർ സംഘടനകളുടെ നിരന്തര ആവശ്യങ്ങളിലൊന്നായിരുന്നു പേര് മാറ്റം. കെ.കസ്തൂരിരംഗൻ അദ്ധ്യക്ഷനായ ഒമ്പതംഗ സമിതിയാണ് മന്ത്രാലയത്തിന്റെ പേരു മാറ്റുന്നതടക്കമുള്ള പുതിയ ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തിയത്