tejas-fighter-jet

ന്യൂഡൽഹി: ചൈനയും പാകിസ്ഥാനുമായും അതിർത്തി പങ്കിടുന്ന ലഡാക് മേഖലയിൽ സുരക്ഷ വർദ്ധിപ്പിക്കാൻ ഇന്ത്യ തദ്ദേശീയസമായി വികസിപ്പിച്ച ഭാരം കുറഞ്ഞ യുദ്ധ വിമാനമായ തേജസും വിന്ന്യസിക്കാൻ വ്യോമസേന തീരുമാനിച്ചു. കോയമ്പത്തൂരിലെ സുലൂരിലുള്ള ദക്ഷിണ കമാൻഡിൽ നിന്നാണ് ഫ്ളൈയിംസ് ഡാഗേഴ്സ് എന്നറിയപ്പെടുന്ന തേജസിന്റെ 45-ാം സ്‌ക്വാഡ്രനെ വിന്ന്യസിക്കുക. ഫ്രാൻസിൽ നിന്നെത്തിയ റാഫേലും വൈകാതെ അതിർത്തിയിൽ എത്തുമെന്നാണ് സൂചന. സുഖോയ്, മിഗ് വിമാനങ്ങൾ ചൈനീസ് അതിർത്തിയിൽ നിരീക്ഷണത്തിനുണ്ട്.