dushyant-dave

ന്യൂഡൽഹി:ദുഷ്യന്ത് ദവേയുടെ മുതിർന്ന അഭിഭാഷക പദവി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതിയിൽ നിന്ന് പിൻവലിച്ചു. അനുയോജ്യമായ കേന്ദ്രത്തെ സമീപിക്കാനാണ് ഹർജി പിൻവലിച്ചത്. പ്രശാന്ത് ഭൂഷൻ കേസിൽ നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി. ഗുജറാത്ത് ഹൈക്കോടതിയാണ് ദുഷ്യാന്ത് ദവേക്ക് മുതിർന്ന അഭിഭാഷക പദവി നൽകിയത്. ഇതിനാലാണ് സുപ്രീം കോടതിയിൽ നിന്ന് ഹർജി പിൻവലിക്കുന്നത്.

ശരത് ദത്ത യാദവ് ആണ് ദുഷ്യന്ത് ദവേക്കെതിരെ ഹർജി നൽകിയത്.