pranab-mukherjee

ന്യൂഡൽഹി: മസ്‌തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയനായ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില കൂടുതൽ വഷളായി. ശ്വാസകോശത്തിൽ അണുബാധയുണ്ടായതായി ഡൽഹിയിലെ ആർമി റിസർച്ച് ആന്റ് റഫറൽ ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. 84കാരനായ പ്രണബ് വെന്റിലേറ്ററിൽ തുടരുകയാണ്. വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.

അതേസമയം അച്ഛന്റെ ആരോഗ്യനില മെച്ചപ്പെടുന്നതിന്റെ സൂചനകളുണ്ടെന്ന് ഇന്നലെ രാവിലെ മകൻ അഭിജിത്ത് ബാനർജി ട്വീറ്റ് ചെയ്തിരുന്നു. അപകടത്തെ തുടർന്ന് തലച്ചോറിൽ രക്തം കട്ടപിടിച്ചതിനാൽ ആഗസ്റ്റ് പത്തിനാണ് പ്രണബിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. പരിശോധനയിൽ അദ്ദേഹത്തിന് കൊവിഡും സ്ഥിരീകരിച്ചിരുന്നു.