prashant-bhushan

ന്യൂഡൽഹി:മുൻ ചീഫ് ജസ്റ്റിസുമാരെ വിമർശിച്ചതുമായി ബന്ധപ്പെട്ട് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണെതിരെയുള്ള കോടതിയലക്ഷ്യക്കേസുകൾ ഭരണഘടനാ ബെഞ്ച് പരിഗണിക്കണമെന്ന് റിട്ടയേർഡ് സുപ്രീംകോടതി ജഡ്ജി കുര്യൻ ജോസഫ്.

സുപ്രീംകോടതി സ്വമേധയാ എടുക്കുന്ന കോടതിയലക്ഷ്യക്കേസിലെ വിധിയിന്മേൽ അപ്പീലിന് വ്യവസ്ഥയുണ്ടാകണം. ഇക്കാര്യം വിശാലബെഞ്ച് പരിഗണിക്കണം. ജസ്റ്റിസ് സി.എസ് കർണനെതിരെയുള്ള കോടതിയലക്ഷ്യക്കേസ് പരിഗണിച്ചത് ഏഴംഗ വിശാല ബെഞ്ചാണെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് പ്രസ്താവനയിൽ ഓർമിപ്പിച്ചു. രണ്ട് കോടതിയലക്ഷ്യക്കേസുകളാണ് പ്രശാന്ത് ഭൂഷണെതിരെയുള്ളത്. ഒരു കേസിലെ ശിക്ഷ സംബന്ധിച്ച് ഇന്ന് വാദം കേൾക്കാനിരിക്കെയാണ് ജസ്റ്റിസ് കുര്യൻ ജോസഫിന്റെ പ്രസ്താവന.