yogi-adityanath

ന്യൂഡൽഹി: യു.പിയിൽ അരാജകത്വം അനുവദിക്കില്ലെന്നും പൊതുമുതലോ സ്വകാര്യ വസ്തുക്കളോ നശിപ്പിച്ചാൽ കലാപകാരികളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്‌നൗവിലും മീററ്റിലും നഷ്ടപരിഹാര ട്രിബ്യൂണൽ ആരംഭിക്കാൻ അനുവാദം നൽകിയതിന് പിന്നാലെയാണ് പ്രസ്താവന. ജാഗ്രതയും സുരക്ഷയുമുള്ള ഉത്തർപ്രദേശാണ് ലക്ഷ്യമിടുന്നതെന്നും ആദിത്യനാഥ് പറഞ്ഞു. നേരത്തെ, പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു.പിയിൽ വൻതോതിൽ പ്രതിഷേധമുണ്ടായപ്പോൾ നശിപ്പിക്കപ്പെടുന്ന വസ്തുക്കളുടെ നഷ്ടപരിഹാരം പ്രതിഷേധക്കാരിൽ നിന്ന് ഈടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. തുടർന്ന് പലർക്കും വൻ തുക കെട്ടിവയ്ക്കേണ്ടിവന്നിരുന്നു.