fire-accidnet

നോയിഡ:നോയിഡയിൽ വൈദ്യുത സബ്‌സ്റ്റേഷനിൽ വൻ തീപിടിത്തം. സെക്ടർ 148 ലെ നോയിഡ പവർ കമ്പനി ലിമിറ്റഡിന്റെ (എൻ.പി.സി.എൽ) സബ്‌സ്റ്റേഷനിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

കനത്ത മഴയെ തുടർന്ന് ഇന്നലെ രാവിലെ 8.30 ഓടെയാണ് പവർ സബ്‌സ്‌റ്റേഷനിൽ അഗ്‌നിബാധയുണ്ടായത്. അഗ്‌നിശമന സേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്താകെ കനത്ത പുക പടർന്നിട്ടുണ്ട്. തീപിടിത്തത്തിൽ ട്രാൻസഫോർമറുകൾ തകരാറിലായതോടെ പ്രദേശത്തെ വൈദ്യുതിബന്ധം വിഛേദിക്കപ്പെട്ടു. നോയിഡയിലും ഡൽഹിയിലും കനത്ത മഴ തുടരുകയാണ്.