delhi-rain

ന്യൂഡൽഹി: ഡൽഹിയിലെ സാകേതിൽ കനത്ത മഴയിൽ സ്‌കൂൾ മതിൽ ഇടിഞ്ഞുവീണ് റോഡരികിൽ പാർക് ചെയ്തിരുന്ന ഏഴ് കാറുകൾ പൂർണമായി തകർന്നു. മതിലിനോട് ചേർന്നാണ് വാഹനങ്ങൾ പാർക് ചെയ്തിരുന്നത്.

സംഭവത്തിൽ സ്‌കൂളിനെതിരെ കേസ് കൊടുക്കുമെന്ന് വാഹന ഉടമകൾ പറഞ്ഞു. മഴ കനത്തതോടെ ഡൽഹിയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങിയതായി റിപ്പോർട്ടുണ്ട്. നിരവധി വാഹനങ്ങൾ റോഡുകളിൽ കുടുങ്ങിക്കിടക്കുന്നതിനാൽ ഗതാഗതം നിറുത്തിവച്ചു.