indore

ന്യുഡൽഹി: കേന്ദ്ര നഗരകാര്യ മന്ത്രലായത്തിന്റെ വാർഷിക നഗര ശുചിത്വ സർവേയിൽ ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള അവാർഡ് നാലാം തവണയും മദ്ധ്യപ്രദേശിലെ ഇൻഡോറിന്. സൂറത്ത്, നവിമുംബൈ നഗരങ്ങളാണ് രണ്ടും മൂന്നും സ്ഥാനം നേടിയത്.100ലധികം നഗര തദ്ദേശ സ്ഥാപനങ്ങൾ ഉള്ള വിഭാഗത്തിൽ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമായി ചത്തീസ്ഗഡ് തെരഞ്ഞെടുക്കപ്പെട്ടു. 100ൽ താഴെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉള്ള സംസ്ഥാനങ്ങളുടെ ഭാഗത്തിൽ ജാർഖണ്ഡ് അവാർഡ് സ്വന്തമാക്കി. ഇൻഡോർ, അംബികാപൂർ, നവിമുംബയ്, സൂററ്റ്, രാജ്‌കോട്ട്, മൈസൂരു എന്നീ നഗരങ്ങൾക്ക് ഫൈവ് സ്റ്റാർ റേറ്റിംഗ് ലഭിച്ചു.