ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് ബാറുകൾ എല്ലാം അടഞ്ഞുകിടക്കുന്നതിനെ തുടർന്ന് ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും മദ്യം വിൽക്കാൻ അനുമതി നൽകി ഡൽഹി സർക്കാർ.
റവന്യു വരുമാനത്തിൽ ഗണ്യമായ കുറവ് സംഭവിച്ച പശ്ചാത്തലത്തിലാണ് സർക്കാർ നടപടി. റെസ്റ്റോറന്റുകളിൽ സാമൂഹ്യ അകലം പാലിച്ച് മദ്യം നൽകാമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഒപ്പുവച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന റെസ്റ്റോറന്റുകൾക്കും ഹോട്ടലുകൾക്കും ഈ നടപടി സഹായമാകും എന്നാണ് സർക്കാർ വിലയിരുത്തൽ.