pranab

ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ശ്വാസകോശത്തിന്റെ പ്രവർത്തനത്തിൽ നേരിയ പുരോഗതി കാണുന്നതായി ഡൽഹിയിലെ ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രി അധികൃതർ വ്യക്തമാക്കി. പ്രണബ് വെന്റിലേറ്ററിൽ തന്നെ തുടരുകയാണ്.