hardeep-singh-puri

ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകാനുള്ള മന്ത്രിസഭാ യോഗ തീരുമാനത്തിനെതിരെ ചില കോണുകളിൽ നിന്ന് നടക്കുന്ന പ്രചാരവേല വിലപ്പോകില്ലെന്ന് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. തീരുമാനത്തെ എതിർക്കുന്നവർ വസ്‌തുതകളെ അവഗണിക്കുകയാണെന്ന് പറഞ്ഞ മന്ത്രി ലേല നടപടികളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായി നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ ട്വിറ്ററിൽ പോസ്‌റ്റു ചെയ്‌തു.