flight

ന്യൂഡൽഹി: ആഭ്യന്തര-അന്താരാഷ്‌ട്ര വിമാന യാത്രക്കാരിൽ നിന്ന് ഈടാക്കുന്ന വ്യോമയാന സുരക്ഷാ ഫീ വർദ്ധിപ്പിക്കാൻ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം തീരുമാനിച്ചു. സെപ്‌തംബർ ഒന്നുമുതൽ ആഭ്യന്തര യാത്രക്കാർ 160 രൂപയും (നിലവിൽ 150രൂപ) അന്താരാഷ്‌ട്ര യാത്രക്കാർ 5.2 ഡോളറും (നിലവിൽ 4.85 ഡോളർ) നൽകണം. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് സുരക്ഷാ ഫീ അടക്കമാണ് ഈടാക്കുക.