sc

ന്യൂഡൽഹി : കൊവിഡ് വ്യാപനത്തെത്തുടർന്ന് അടച്ച സുപ്രീംകോടതി പരീക്ഷണാടിസ്ഥാനത്തിൽ പതിനാല് ദിവസത്തിനകം ഭാഗികമായി തുറക്കും. ചീഫ് ജസ്റ്റിസ് കോടതിക്ക് പുറമെ, രണ്ടാമത്തെയും മൂന്നാമത്തെയും കോടതിമുറികൾ ഇതിനായി സജ്ജമാക്കി. 14 ദിവസത്തിന് ശേഷം സാഹചര്യങ്ങൾ പരിശോധിച്ചാകും മറ്റ് കോടതികൾ കൂടി തുറക്കുന്നകാര്യം തീരുമാനിക്കുക. ഇപ്പോൾ തുറക്കുന്ന കോടതികളിൽ വാദം കേൾക്കേണ്ട കേസുകൾ മാത്രം പരിഗണിക്കും. മറ്റ് കേസുകൾ വീഡിയോ കോൺഫേറൻസിംഗ് വഴി തന്നെ തുടരും.