congress

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി യോഗം നാളെ വീഡിയോ കോൺഫറൻസ് വഴി ചേരും. സമകാലിക സംഭവങ്ങളെക്കുറിച്ചുള്ള ചർച്ചയാണ് അജണ്ടയായി നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ ഇടക്കാല അദ്ധ്യക്ഷ പദവിയിൽസോണിയാ ഗാന്ധിയുടെ കാലാവധി പൂർത്തിയാ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയോട് വീണ്ടും സ്ഥാനം ഏറ്റെടുക്കാൻ സമിതി അംഗങ്ങൾ ആവശ്യപ്പെട്ടേക്കുമെന്ന് സൂചനയുണ്ട്.