ranjan-gogoi

ന്യൂഡൽഹി: ജഡ്ജിയായിരിക്കെ അധികാരം ദുരുപയോഗം ചെയ്ത മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്‌ക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. അഡ്വ. അരുൺ രാമചന്ദ്ര ഹുബാലികർ 2018ൽ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയാണ് ജസ്റ്റിസ് അരുൺ മിശ്ര, ബി.ആർ. ഗവായി, കൃഷ്ണ മുരാരി എന്നിവരുൾപ്പെട്ട ബെഞ്ച് തള്ളിയത്. ഗോഗോയ് വിരമിച്ചതിനാൽ ഹർജിക്ക് പ്രസക്തിയില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

രണ്ട് വർഷം എവിടെയായിരുന്നുവെന്ന് കോടതി ചോദിച്ചപ്പോൾ ഹർജി ഫയൽ ചെയ്ത മാസം മുതൽ അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് നിരവധി കത്തുകൾ അയച്ചെന്നും രജിസ്ട്രാർ ഹർജി പട്ടികയിൽ ലിസ്റ്റ് ചെയ്തില്ലെന്നും പരാതിക്കാരൻ വാദിച്ചു. പക്ഷേ കോടതി ഇത് അവഗണിച്ചു. വാദം തുടരുന്നത് സമയം നഷ്ടപ്പെടുത്തൽ മാത്രമാണെന്ന് നിരീക്ഷിച്ച കോടതി ഹർജി തള്ളുകയായിരുന്നു.